
പോരൂ കനിവോടെ !
[അനുഷ്ടുഭം]
മിണ്ടിയിട്ടില്ലയെങ്കിലും
കണ്ടുഞങ്ങള്‍ പരസ്പരം :
മണ്ടിയല്ലവള്‍, നല്‍ ശുദ്ധി
കൊണ്ടും വിനയമാര്‍ന്നവള്‍ .
ദാരുശില്പഭംഗിയെഴും
ചാരുശീലേ നീവരുമ്പോള്‍
ആരും മിഴിച്ചു നിന്നുപോം
താരുണ്യവതിയാണു നീ !
പാരമിന്നുനിന്നെക്ക,ണ്ട-
പാരമെന്നു നിനച്ചു ഞാന്‍ !
പാരിലന്യരറിയാ,ത-
നുരാഗം പൂത്തു ഹൃത്തിലായ് !
വരരെത്തേടി നടക്കും
വരണദ്ദാമമേന്തി നീ :
കരതാരതിന്നെന്റെ മേല്‍
തിരിയാനെന്തമാന്തമാം ?!
ആരും ഭവതിയെപ്പഴി -
ചാരും സന്ദേഹമില്ലെടൊ :
കാര്യമെന്തെന്നറിഞ്ഞേ,മ -
റ്റാരു ചൊല്‍വതും കേള്‍പ്പു ഞാന്‍ !!
നാരും പൊടിയും ചികഞ്ഞി, -
ന്നാരും ജീവിത വീഥിയില്‍
നീരും മജ്ജയും കളയാ, -
തോരും വിവേകശാലികള്‍ .
കൂറുവേണ,മല്ലേല്‍ മഴ-
ക്കാറു വീശും ജീവിതത്തില്‍
നേരും ദയവുമുണ്ടെന്നാല്‍
കാര്യമേതും നിസ്സാരമാം .
പോരും ഭവതിയുമായി-
ന്നാരും കേള്‍ക്കാതീസല്ലാപം :
പോരാം മൃത്യു നിന് കൂടെ ,നീ -
പോരൂ വേഗം കനിവോടെ !
----------------------------
©2007 Johnson mullassery.




1 comment:
sojimoludey comment chuvade kodukkunnu...:)
............................................................
mashey
eniku mashinte blogil comment cheyaan patunnila ;(
comment linkil click cheyunbol
page cannot b displayed
ennu kaanunnu...
dont know whatz de problem!!
baakiyellavarkum page display aakunnundo mashe?
atha njan comment cheyaatatu:(
allate manapoorvam allaaaa
mashinte kavitakal ellaam vaayichu
nannaayitundu mashe
enikku istaayi
samarpanavum ,adukaaraayium
orkut kavitayumelaam istaayi mashey
'poru kanivode' nannaayitundu
പോരാം മൃത്യു നിന് കൂടെ ,നീ -
പോരൂ വേഗം കനിവോടെ !
vegam varanda mashey....
samayamaakumbol..............maatram ...!!!
ennaalum kavita istaayi..
SOJI...Now:
.......................................
thanku sojimol..
johnson mullassery.
Post a Comment