Tuesday, October 9, 2007

Plastic Yugam
















പ്ലാസ്റ്റിക് യുഗം!’
(തുള്ളല്‍)

എന്നാലിനിയൊരു പദ്യം ചൊല്ലാ,-
മെന്നുടെ ഗുരുവിന്നോര്‍മ്മയ്ക്കായ്
വന്നിഹ നമ്മുടെ ഭൂവില്‍ ‘പ്ലാസ്റ്റി,’-
ക്കെന്നൊരു പുതു‘യുഗ’മെന്തൊരു ദുരിതം!

നാട്ടില്‍ പ്ലാസ്റ്റിക്, വീട്ടില്‍ പ്ലാസ്റ്റിക്
റോട്ടില്‍ പ്ലാസ്റ്റിക്, തോട്ടില്‍ പ്ലാസ്റ്റിക്
ഇങ്ങനെ മണ്ണും വിണ്ണും പ്ലാസ്റ്റിക്-
ത്തിങ്ങിനിറഞ്ഞിതു മാലിന്യങ്ങള്‍ !

പ്ലാസ്റ്റിക് വീടും പ്ലാസ്റ്റിക് ഡോറും
പ്ലാസ്റ്റിക് ചെയറും, സ്റ്റൂളും മേശേം!
പ്ലാസ്റ്റിക് ചൂലും പ്ലാസ്റ്റിക് മുറവും
പ്ലാസ്റ്റിക് കയറും പ്ലാസ്റ്റിക് കിറ്റും
പ്ലാസ്റ്റിക് വേലി , പ്ലാസ്റ്റിക് കുളവും
പ്ലാസ്റ്റിക് ചെടിയും, പൂവും കായും!
പ്ലാസ്റ്റിക് ദേവന്‍! പ്ലാസ്റ്റിക് ദേവി!
പ്ലാസ്റ്റിക് ഗാന്ധി! പ്ലാസ്റ്റിക് ബുദ്ധന്‍!
പ്ലാസ്റ്റിക് ഹൃദയം! പ്ലാസ്റ്റിക് സര്‍ജ്ജന്‍!
പ്ലാസ്റ്റിക് കാലും ! പ്ലാസ്റ്റിക് കയ്യും!

ഇങ്ങനെ പോയാല്‍ നമ്മെപ്പോലും
ഇങ്ങിഹ തീര്‍ക്കാം പ്ലാസ്റ്റിക്കുകളാല്‍!
പ്ലാസ്റ്റിക് മന്ത്രി! പ്ലാസ്റ്റിക് പോലിസ് !
പ്ലാസ്റ്റിക് ഡാഡീ ! പ്ലാസ്റ്റിക് മമ്മീ !
------------------------
©2007 Johnson mullassery.

8 comments:

പ്രയാസി said...

പ്രയാസിയുടെ വക പ്ലാസ്റ്റിക് കമന്റു!
കലക്കി മാഷെ..
തുള്ളല്‍കവിത അസ്സലായീ..

G Joyish Kumar said...

പ്ലാസ്റ്റിക് സര്‍ജ്ജന് - പേരില് മാത്രമേ പ്ലാസ്റ്റിക്കുള്ളു.:)
Reusing waste plastics

Sapna Anu B.George said...

സര്‍ എന്താ തകര്‍ത്തിട്ടുണ്ടല്ലോ??? മറുമൊഴികളില്‍ ചേര്‍ത്തോ ഈ ബ്ലോഗ്??? ഇല്ലെങ്കില്‍..... www.marumoshikal.googlegroup.com ചെന്നു അവിടെ ചേരുക. സാറിന്റെ ബ്ലൊഗ് സെറ്റിംഗ് എടുത്ത് അവിടെ കൊമെന്റ് എന്നിടത്ത് marumozhikal@gmail.com എന്നു ചേര്‍ക്കുക.

..... said...
This comment has been removed by the author.
jyothi said...

തുള്ളല്‍ കഴിഞ്ഞോ മുല്ലന്‍ മാഷേ?
തെല്ലിതു ക്ഷീണം തീര്‍ക്കണമെങ്കില്‍
നല്ലൊരു ചായ തരാം ഞാന്‍ , പക്ഷേ
തല്ലല്ലേ, യിതു “പ്ലാസ്റ്റിക്”ഗ്ലാസ്സാ....

MULLASSERY said...

പ്ലാസ്റ്റിക്ഗ്ഗ്ലാസ്സില്‍ ചായകുടിച്ചാല്‍
‘പ്ലാസ്റ്ററു' മൂട്ടിലതൊട്ടിയ്ക്കേണം !

Dr.Biji Anie Thomas said...

പ്ലാസ്റ്റിക് കവിത നന്നായല്ലൊ
അതിനാലൊരു പ്ലാസ്റ്റിക് ചിരിയും
ഒരു പ്ലാസ്റ്റിക് അഭിനന്ദനവും
നേര്‍ന്നു കൊണ്ട് സസ്നേഹം..

Unknown said...

nannayittundu sar....