

ഞാന്‍ കണ്ട ഓര്‍ക്കൂട്ട് !
(കേക)
രണ്ടായിരത്തിയാറാമാണ്ടിലെ നവംബറില്‍
കണ്ടു ഞാ,‘നോര്‍ക്കൂട്ടെ’ന്ന ‘ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി’
രണ്ടുപേരുണ്ടായന്നാള് ‘ഫ്രെണ്ടുലിസ് റ്റി’ലായവര്‍ -
രണ്ടുപേരുമിന്നില്ലാ ‘ഡിലീറ്റു’ ചെയ്തേന്‍ പണ്ടേ !
കേറിഞാന്‍ പലപല ‘കമ്മ്യൂണിറ്റി’കള്‍ തോറും
കോറിയിട്ടവയിങ്കല്‍ ‘കളര്‍ഫുള്‍ കമന്റു’കള്‍ !
വേറെന്തുപറയുവാന്‍ ,നാള്‍ക്കുനാള്‍ വളര്‍ന്നേ,നി-
ന്നേറെയായ് കൂട്ടുകാരും ‘സ്ക്രാപ്പു’,മാ ‘ഫാന്‍ ’നിരയും !
(ഒന്നുഞാനോര്‍ക്കുന്നിതിന്നിടയ്ക്കു, ചിലര്‍ സ്ക്രാപ്പു-
ഒന്നുമേചെയ്യാറില്ലായെങ്കിലും കൂട്ടാളികള്‍ !!)
ഹാസ്യമേറിടും നല്ല സ്ക്രാപ്പുകള്‍, പിന്നെച്ചില-
‘പേസ്റ്റിം’ഗും, ‘ലിങ്കു’കളുമെത്രയും മനോഹരം!
തക്കാളിയേറും!, നറും സ്നേഹത്തിന്‍ പൂന്തോട്ടവും!
തല്‍ക്കാലം വായിക്കുവാന്‍ ചെറുതാം കൃതികളും!
ജനന വിവരവും, മരണവിവരവും,
ജയത്തിന്‍ സന്തോഷവും, ചെലവും, ‘ചാറ്റും’, ഹീ..ഹീ...
ഹാ ! വെടിവെപ്പും ,കൊലപാതകം , പീഡനവും
ഹാ! കരള് വിങ്ങീടുന്ന ചതിയും, പാരവെപ്പും!!
വഞ്ചനാ വിവരവും കരച്ചില്‍ പിഴിച്ചിലും
വഞ്ചിച്ചോന്‍ പിന്നെ‘ത്തെറി’ സ്ക്രാപ്പിലങ്ങിടുന്നതും
കണ്ടു ഞാനാവോളവു ,മായവയെന്നാല്‍ തുലോം -
കണ്ടില്ലായെന്നപോലെ‘യോര്‍ക്കൂട്ടി’ല്‍ കഴിയുന്നോന്‍ !!
ആയവ സഹിച്ചാലുമാവുമോ സഹിക്കുവാന്
ആയപോലുണ്ടാക്കിയ ‘ബ്ലോഗുകള്‍ ’, ‘വെബ് പേജു’കള്‍ !!
--------------------------------------
©2007 Johnson mullassery.




2 comments:
ഓര്‍ക്കൂട്ടിന്റെ മഹത്വം ചിത്രകാരനു വലിയ പിടിയില്ല. അനുഭവം കേള്‍ക്കാനായതില്‍ സന്തോഷം.
ആശംസകള്‍ !!
മാഷേ കവിത ഇഷ്ടായിട്ടൊ......പിന്നെ ഇനിയും എഴുതുക.....നല്ല സൃഷ്ടികള്‍ രചിക്കാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടേ!!!!!!!
-പ്രതീഷ്-
Post a Comment